Saturday, February 20, 2010

യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....


യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

നേരം ഏകദേശം ഒരു ഏഴ് മണി കഴിഞ്ഞിരിക്കും. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു, ഉമ്മറത്തെ വലിയ മാവിന്മേല്‍ പക്ഷികളും, ദേശാടനം നടത്താന്‍ ഇറങ്ങിയ കുറച്ചു കൊക്കുകളും തമ്മില്‍ രാത്രിയിലെ വാസ്സത്തിനുള്ള ഇടത്തിനു വേണ്ടി മത്സ്സരിക്കുന്നു. ഉമ്മറത്ത്‌ ചെറിയ വെളിച്ചത്തില്‍ ഇരുന്നു പുസ്തകത്തിലെ പാഠങ്ങള്‍ പടിച്ചുകൊണ്ടിരിക്കയായിരുന്നു ആ കൊച്ചു കുട്ടി.


എന്നത്തേയും പോലെ അമ്മൂമയും കൂട്ടിനുണ്ട്. അപ്പോള്‍ മുന്‍വശത്തെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. ആരാ മോനേ അത്, ഒന്നു എണീറ്റ്‌ നോക്കൂ? കുട്ടി ഉത്തരം പറയുന്നതിന് മുന്പേ ആ പാട്ടിന്റെ വരികള്‍ വീടിലേക്ക്‌ ഒഴുകിയെത്തി. യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....അപ്പോള്‍ ഇന്നും വേലായുധന്‍ നല്ല ഫിറ്റില്‍ ആണ് വരവ് അമ്മൂമ്മ പറഞ്ഞു.

ഏതാനും നിമിഷങ്ങള്‍ക്കകം പടോന്നൊരു ശബ്ദം കേട്ടു കുട്ടി എന്നീട്ട് നോക്കി. അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈക്കീട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ള്ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോടരികിലുള്ള വഴിവിളക്ക് കത്താന്‍ വേണ്ടി കത്തുകയാണോ എന്ന രീതിയില്‍ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മനപാടമാണ് എത്ര ഫിട്ടായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു രണ്ടു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്ക്ക് കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എമ്മ്ജിആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. ആ കുട്ടികളോടൊപ്പം തന്റെ ഉള്ളിലെ വേദന മറക്കാനുള്ള ശ്രമത്തിലായിരുന്നു ആ സാധു. കുട്ടിക്കാലത്ത് എപ്പോളോ തമിള്‍നാട്ടിലെ ഏതോ ഗ്രമ്മത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.നാട്ടില്‍ തിരിച്ചെത്തി യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോക്കുനതിനു മുന്പുള്ള ദിനചര്യ.

രാവന്തിയോളം രണ്ടു പേരും ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്ക്കു എല്ലമെല്ലയിരുന്നു ആ കുടുംബം. അതിലും വലുതായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ സമ പ്രയക്കരയിരുന്നു ആ വീടിലെ കുട്ടികളും . വീണിടത്ത് നിന്നു പതുക്കെ പതുക്കെ എണീറ്റ് ആ വീടിന്റെ ഉമ്മറത്തേക്ക് അയാള്‍ നടന്നു നീങ്ങി. വേലായുധനും ഭാര്യയും ആ വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു.


കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു ആ അമൂമ്മ പറഞ്ഞു, എന്താ വേലായുധ ഇതു? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക്‌ ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ വേറെ ആരാ ഉള്ളത്........ആടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക്‌ പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു.

സര്ര്‍പ്പക്കവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇതു.
എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍
- അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴെഴ്ക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... എന്നുള്ള കരച്ചില്‍... അപ്പോള്‍ മുഴങ്ങി കേട്ട ശബ്ദം ഇതായിരുന്നു - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുരണ്ങുന്ന നിശ്ശബ്ദത....പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടയിക്കുമായി ആ കുട്ടികളും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.

രമേഷ് മേനോന്‍

No comments: